ഭാരതാംബയുടെ ചിത്രം വെച്ച് പുഷ്‌പാർച്ചന നടത്തണമെന്ന ഗവർണറുടെ നടപടിക്കെതിരെ സിപിഐ ദേശീയ പതാക ഉയർത്തി

കൊയിലാണ്ടി: രാജ്ഭവനിൽ പരിസ്ഥിതി ദിന പരിപാടിയിൽ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രംവെച്ച് പുഷ്‌പാർച്ചന നടത്തണമെന്ന് ആവശ്യപ്പെട്ട ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നടപടിക്കെതിരെ സിപിഐ ബ്രാഞ്ച് അടിസ്ഥാനത്തിൽ ദേശീയ പതാക ഉയർത്തി.

ഭാരതമാതാവിന്റെ പ്രതീകം ദേശീയ പതാകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് സി.പി.ഐ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരമാണ് ബ്രാഞ്ചുകളിൽ ദേശീയ പതാക ഉയർത്താനും, വൃക്ഷ തൈകൾ നടാനും തീരുമാനിച്ചത്. ഇതേ തുടർന്ന് മണ്ഡലത്തിലെ വിവിധ ബ്രാഞ്ചുകളിൽ ദേശീയ പതാക ഉയർത്തി വൃക്ഷതൈകൾ നട്ടു.


വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടികൾക്ക് എസ്. സുനിൽമോഹൻ, ഇ.കെ.അജിത്ത്, കെ.എസ് രമേഷ് ചന്ദ്ര, സന്തോഷ് കുന്നുമ്മൽ, എൻവിഎം സത്യൻ, എം.കെ. വിശ്വൻ, സി.ആർ. മനേഷ് എന്നിവർ നേതൃത്വം നൽകി.

