KOYILANDY DIARY.COM

The Perfect News Portal

മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കുന്ന്യോറ മലയിൽ പ്രദേശവാസികൾ നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് സി.പി.ഐ

കൊയിലാണ്ടി: ബൈപ്പാസ് നിർമ്മാണത്തെ തുടർന്ന് കൊല്ലം കുന്ന്യോറമലയിൽ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശവാസികൾ നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് സി.പി.ഐ നേതാക്കൾ സമരപന്തലിലെത്തി. സി.പി.ഐ മണ്ഡലം സിക്രട്ടറി അഡ്വ. എസ്. സുനിൽ മോഹൻ, ലോക്കൽ സിക്രട്ടറി കെ. എസ്. രമേഷ് ചന്ദ്ര, പി. വി. രാജൻ, ശശി കോമത്ത്, രമേഷ് ബാബു തുടങ്ങിയവർ സമരക്കാരുമായി സംസാരിച്ചു.

മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന ഭൂമി പൂർണ്ണമായും ദേശീയ പാത അതോറിറ്റി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സിപിഐ കൊയിലാണ്ടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മെയ് 29ന് എൻ.എച്ച്.എ.ഐ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തും. ജില്ലാ സിക്രട്ടറി കെ. കെ. ബാലൻ മാസ്റ്റർ സമരം ഉദ്ഘാടനം ചെയ്യും.

Share news