KOYILANDY DIARY.COM

The Perfect News Portal

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സിപിഐ

കൊയിലാണ്ടി: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി കൊയിലാണ്ടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ സായാഹ്ന ധർണ നടത്തി. ധർണാ സമരം സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അജയ് ആവള ഉദ്ഘാടനം ചെയ്തു. പി.കെ.വിശ്വനാഥൻ അധ്യക്ഷത വഹിച്ചു.
.
.
മണ്ഡലം സെക്രട്ടറി  സുനിൽ മോഹൻ, ലോക്കൽ സെക്രട്ടറി കെ.എസ്. രമേഷ് ചന്ദ്ര, എൻ.കെ. വിജയഭാരതി എന്നിവർ സംസാരിച്ചു. ധർണ്ണാ സമരത്തിന്
 പി.വി. രാജൻ, ബാബു പഞ്ഞാട്ട്, വി.കെ. സന്ദാനന്ദൻ, ശശിധരൻ കോമത്ത്, ഇ.കെ. ബൈജു, രാഗം  മുഹമ്മദാലി, ടി.കെ. ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Share news