KOYILANDY DIARY

The Perfect News Portal

കോവിഡ്‌: ജനിതക ശ്രേണീകരണം വർധിപ്പിക്കണമെന്ന്‌ കേന്ദ്രസർക്കാർ; സംസ്ഥാനങ്ങൾക്ക് കത്തയച്ചു

കോവിഡ് മുന്നറിയിപ്പ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു: കോവിഡ്‌: ജനിതക ശ്രേണീകരണം വർധിപ്പിക്കണമെന്ന്‌ കേന്ദ്രസർക്കാർ; ചൈന, ജപ്പാൻ, യുഎസ്എ, കൊറിയ, ബ്രസീൽ അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ്‌ വ്യാപനം വീണ്ടും രൂക്ഷമായതോടെയാണ് സംസ്ഥാനങ്ങൾക്ക്‌ കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ് കത്ത്യച്ചത്. പരമാവധി പോസിറ്റീവ്‌ കേസുകളുടെ ജനിതക ശ്രേണീകരണം നടത്തണമെന്നാണ്‌ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്‌ ഭൂഷൺ ചൊവ്വാഴ്‌ച അയച്ച കത്തിൽ വ്യക്തമാക്കിയത്.

പുതിയ വകഭേദങ്ങൾ രൂപപ്പെടുന്നുണ്ടൊയെന്ന്‌ കണ്ടെത്തുന്നതിൽ നിർണായകമാണ്‌ ജനിതക ശ്രേണീകരണം. ചൈന, ജപ്പാൻ, യുഎസ്എ, കൊറിയ, ബ്രസീൽ രാജ്യങ്ങളിൽ കോവിഡ്‌ കേസുകൾ കുത്തനെ വർധിക്കുകയാണെന്നും മാർഗനിദേശങ്ങൾ ഓർമിപ്പിച്ചുള്ള കത്തിൽ ചൂണ്ടിക്കാട്ടുന്നു. പരമാവധി പോസിറ്റീവ് കേസുകളുടെയും സാമ്പിളുകൾ ദിവസനേ  ജനിതക ശ്രേണികരണം ലബോറട്ടറികളിലേക്ക് അയക്കുന്നുവെന്ന്‌ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉറപ്പാക്കണം.

സമയബന്ധിതമായി പുതിയ  വകഭേദങ്ങളെ കണ്ടെത്തി ആവശ്യമായ പൊതുജനാരോഗ്യ നടപടികൾ സ്വീകരിക്കാനാണിത്‌. ഈ വർഷം ജൂണിൽ പുതുക്കിയ മാർഗനിർദേശം കേന്ദ്രം പുറത്തിറക്കിയിരുന്നു. എന്നാൽ  നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്‌ സംബന്ധിച്ച കാര്യങ്ങൾ കത്തിൽ പരാമർശിക്കുന്നില്ല. ഇരുപത്തിനാല്‌ മണിക്കൂറിനിടെ 112 കേസുകളാണ്‌ രാജ്യത്ത്‌ റിപ്പോർട്ട്‌ ചെയ്‌തത്‌. ആക്‌ടീവ്‌ കേസുകളുടെ എണ്ണം 3,490 ആയും കുറഞ്ഞിരുന്നു. ആഴ്‌ചയിൽ ആഗോളതലത്തിൽ 35 ലക്ഷം കേസുളാണ്‌ റിപ്പോർട്ട്‌ ചെയ്യുന്നത്‌.

Advertisements