KOYILANDY DIARY.COM

The Perfect News Portal

രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന; 24 മണിക്കൂറിനിടെ ആറ് മരണം

രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 306 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊവിഡ്-19 കേസുകളുടെ എണ്ണം 7,121 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആറ് കൊവിഡ് മരണം. ഇതിൽ മൂന്ന് മരണം കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ 2223 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 170 കേസുകളുടെ വർധനവാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. കർണാടകയിൽ രണ്ടു മരണവും മഹാരാഷ്ട്രയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഗുജറാത്തിൽ ആക്ടീവ് കേസുകളുടെ എണ്ണം ആയിരം കടന്നു.

Share news