കൊയിലാണ്ടി പോലീസ് ചുമത്തിയ കള്ളക്കേസിൽ DYFI പ്രവർത്തകരെ കോടതി വെറുതെ വിട്ടു

കൊയിലാണ്ടി: സമാധാനപരമായി പ്രകടനം നടത്തിയ സംഭവത്തിൽ കൊയിലാണ്ടി പോലീസ് ചാർജ്ജ് ചെയ്ത കള്ള കേസിൽ പ്രതികളാക്കിയ ഡിവൈഎഫ്ഐ പ്രവർത്തകരെ കൊയിലാണ്ടി കോടതി വെറുതെ വിട്ടു. DYFI പ്രവർത്തകരായ ഡി. ലിജീഷ്, അഭിലാഷ്, ബബീഷ്, ശ്രീരാഗ്, അനൂപ്, അജിത്ത് കുമാർ, അരുൺ, അഭിജിത്ത് എന്നിവരെയാണ് കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അജികൃഷ്ണൻ വെറുതെ വിട്ടത്.
.

.
2017ൽ എസ് എഫ് ഐ കൊയിലാണ്ടിഏരിയാ സെക്രട്ടറി റിബിൻ കൃഷ്ണയെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുക്കുകയും, ബോയസ് സ്കൂൾ പരിസരത്തുവെച്ചും പോലീസ് സ്റ്റേഷനകത്തുവെച്ചു ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കൊയിലാണ്ടി പട്ടണത്തിൽ നടത്തിയ പ്രതിഷേധ സമരത്തിനെതിരെയാണ് പോലീസ് കള്ളക്കേസെടുത്തത്.
.

.
അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്ത പ്രവർത്തകർ ജീപ്പിനകത്ത് വെച്ച് പോലീസുകാരെ മാരകായുധങ്ങളുമായി അക്രമിച്ച് പരിക്കേൽപ്പിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, പോലീസ് ജീപ്പ് തല്ലി തകർക്കുയും ചെയ്തെന്നായിരുന്നു കേസ്. എന്നാൽ തെളിവുകളെയും സാക്ഷികളെയും ഹജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെടുകയും കോടതിയിൽ പോലീസ് ഉയർത്തിയ വാദം പൊളിയുകയുമായിരുന്നു. പ്രതികൾക്കുവേണ്ടി അഡ്വ. എൽ ജി. ലിജീഷ് ഹാജരായി,.
.

