KOYILANDY DIARY.COM

The Perfect News Portal

നാദാപുരത്ത് ദമ്പതിമാര്‍ ക്വാറൻ്റൈന്‍ ലംഘിച്ചതായി കണ്ടെത്തി

നാദാപുരം: നിപ ബാധിച്ച് മരിച്ച മരുതോങ്കര കള്ളാട്ടെ വീട്ടില്‍ താമസിച്ച നാദാപുരം സ്വദേശികളായ ദമ്പതിമാര്‍ ക്വാറൻ്റൈന്‍ ലംഘിച്ചതായി കണ്ടെത്തി.നിപ ബാധിച്ച് മരിച്ച ആളുടെ ബന്ധുക്കളായ ഇവര്‍ മരണവീട്ടില്‍ രണ്ടുദിവസത്തിലധികം താമസിച്ചിരുന്നു.

നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ 19ാം വാര്‍ഡിലെ വീട്ടില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് വീട്ടുകാരായ യുവതിയും ഭര്‍ത്താവും പുറത്തുപോയതായി കണ്ടെത്തിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരുടെ വിവരം നാദാപുരം പോലീസിന് കൈമാറി. പകര്‍ച്ചവ്യാധി നിയന്ത്രണനിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്ത് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.

Share news