വടകരയിൽ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

വടകര: വടകരയിൽ എക്സൈസ് സംഘം കഞ്ചാവുമായി ദമ്പതികളെ പിടികൂടി. വില്യാപ്പള്ളി മയ്യന്നൂർ സ്വദേശി പാറക്കൽ കരീം (അബ്ദുൾ കരീം) (55), ഭാര്യ റുഖിയ (45) എന്നിവരെയാണ് വടകര എക്സൈസ് ഇൻസ്പെക്ടർ പി എം ഷൈലേഷ് കുമാർ അറസ്റ്റ് ചെയ്തത്. അബ്ദുൾ കരീം 10 ഗ്രാം കഞ്ചാവുമായി പഴങ്കാവ് റോഡിൽ വെച്ചാണ് പിടിയിലായത്. പിന്നാലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 15 ഗ്രാം കഞ്ചാവുമായി ഭാര്യ റുഖിയയും അറസ്റ്റിലായത്.

കഞ്ചാവ്, അടിപിടി, വാഹനമോഷണം ഉൾപ്പെടെ ജില്ലക്ക് അകത്തും പുറത്തും 30ലേറെ കേസുകളിൽ പ്രതിയാണ് അബ്ദുൾ കരീം. അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സി കെ ജയപ്രസാദ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) എ കെ രതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം പി വിനീത്, മുഹമ്മദ് റമീസ്, കെ എ അഖിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ എൻ കെ നിഷ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

