സഹകരണ ശില്പശാല സംഘടിപ്പിച്ചു

കോഴിക്കോട് ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ച് സഹകരണ ശില്പശാല സംഘടിപ്പിച്ചു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രശ്മി ആർ മോഡറേറ്ററായ പരിപാടിയിൽ ക്ഷീരമേഖലയുടെ ഭാവി സാങ്കേതിക വിദ്യ യുവജന പങ്കാളിത്തം വിപണി അവസരങ്ങൾ എന്ന വിഷയത്തിൽ ഐസിഎം കണ്ണൂർ റിട്ട. ഡയറക്ടർ ബാബു വി എൻ അവതരണം നടത്തി.
