KOYILANDY DIARY.COM

The Perfect News Portal

പാചകവാതക ക്ഷാമം അതിരൂക്ഷം; ദില്ലി അടക്കമുള്ള നഗരങ്ങളിൽനിന്ന് കൂട്ടപലായനം ചെയ്ത് കുടിയേറ്റ തൊഴിലാളികൾ

.

പാചകവാതക ക്ഷാമം രൂക്ഷമായതോടെ ദില്ലി അടക്കമുള്ള നഗരങ്ങളിൽ നിന്ന് സ്വന്തം നാടുകളിലേക്ക് കൂട്ടപലായനം ചെയ്ത് കുടിയേറ്റ തൊഴിലാളികൾ. പ്രാദേശിക വിപണിയിൽ നിന്ന് ലഭ്യമാകുന്ന ചെറിയ കുറ്റികളാണ് പാചക ആവശ്യങ്ങൾക്കായി ഇവർ ഉപയോഗിക്കുന്നത്. അവയുടെ വില കുത്തനെ വർധിച്ചതാണ് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയത്.

 

അതിനിടെ രാജ്യത്ത് ഉടനീളം പൂഴ്ത്തിവെപ്പും കരിഞ്ചന്തയും വ്യാപകമാണ്. പലയിടങ്ങളായി നടന്ന റെയ്ഡിൽ 3000ത്തോളം സിലിണ്ടറുകൾ പൊലീസ് പിടിച്ചെടുത്തു. അതേസമയം പാചക ഇന്ധനങ്ങൾക്ക് നികുതി ഇളവ് നൽകണം എന്നാവശ്യപ്പെട്ട് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചിട്ടുണ്ട്. സംഘടനയുടെ ചെയർമാൻ ബ്രിജേഷ് ഗോയൽ ആണ് കത്തെഴുതിയത്. എൽപിജിയും പിഎൻജിയും പൂർണമായും നികുതി രഹിതമാക്കണമെന്ന് അദ്ദേഹം കത്തിൽ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

Advertisements

 

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എൽപിജിയെ പൂജ്യം ജിഎസ്ടി പരിധിക്കകത്തും പിഎൻജിയെ പൂജ്യം വാറ്റ് പരിധിക്കകത്തും കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ രാജ്യത്ത് എൽപിജി ക്ഷാമമല്ലെന്നും വിതരണം സുഗമമായി നടക്കുന്നുവെന്ന വാദം തുടരുകയാണ് കേന്ദ്ര സർക്കാർ.

 

 

Share news