KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്തെ പാചക വാതക പ്രതിസന്ധി; കേന്ദ്ര പെട്രോളിയം മന്ത്രിക്ക് കത്തയച്ച് മന്ത്രി ജി ആർ അനിൽ

.

സംസ്ഥാനത്തെ പാചക വാതക പ്രതിസന്ധിയിൽ കേന്ദ്ര പെട്രോളിയം മന്ത്രിക്ക് കത്തയച്ച് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. വാണിജ്യ എൽ പി ജി റീഫില്ലിംഗ് പൂർണ്ണമായും നിർത്തലാക്കുന്നത് സംസ്ഥാനത്ത് വ്യാപകമായ ഭക്ഷ്യ പ്രതിസന്ധിക്കും സാമൂഹിക ദുരിതത്തിനും കാരണമാകും എന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

 

വാണിജ്യ എൽ പി ജി റീഫില്ലിംഗിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ സാധ്യമായ എല്ലാ ഇളവുകളും അനുവദിക്കണമെന്ന് മന്ത്രി ജി ആർ അനിൽ കത്തിൽ പറഞ്ഞു. വാണിജ്യ സിലിണ്ടറുകളുടെ റീഫില്ലിംഗ് പൂർണ്ണമായും നിർത്തിവെച്ചതോടെ സംസ്ഥാനത്തെ ഹോട്ടലുകളുടെയും റെസ്റ്റോറന്റുകളുടെയും പ്രവർത്തനം താറുമാറായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്നും കത്തിൽ മന്ത്രി ആവശ്യപ്പെട്ടു.

Advertisements

 

 

ഹോട്ടലുകൾക്ക് പുറമെ ആശുപത്രികൾ, ഹോസ്റ്റലുകൾ, സർക്കാർ ഓഫീസ് കാന്റീനുകൾ എന്നിവയുടെ പ്രവർത്തനത്തെയും പാചക വാതക പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. വിഷയത്തിൽ കേന്ദ്ര സർക്കാർ എത്രയും വേഗം അനുകൂലമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടുന്നു.

 

Share news