KOYILANDY DIARY.COM

The Perfect News Portal

കോടതിയലക്ഷ്യം; നിപുൺ ചെറിയാന് നാലുമാസം തടവും 2000 പിഴയും

കൊച്ചി: ‘വി ഫോർ കൊച്ചി’ നേതാവ് നിപുൺ  ചെറിയാന് കോടതിയലക്ഷ്യ കേസിൽ  നാലുമാസം തടവും 2000 പിഴയും ശിക്ഷ. വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹെെക്കോടതി അംഗീകരിച്ചില്ല. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്.

ജനങ്ങളുടെ ജുഡീഷ്യറിയിലുള്ള വിശ്വാസം നിപുൺ നഷ്ടമാക്കിയെന്നും ശിക്ഷ മരവിപ്പിക്കില്ലെന്നും ഹെെക്കോടതി വ്യക്തമാക്കി. കോടതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തി നിപുൺ വി ഫോർ കൊച്ചിയുടെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ  കോടതി സ്വമേധയാ കോടതിയലക്ഷ്യ ക്രിമിനൽ കേസെടുക്കുകയായിരുന്നു.

 

Share news