KOYILANDY DIARY.COM

The Perfect News Portal

അറബിക്കടലിൽ ചരിഞ്ഞ എം എസ് സി എൽസ 3 എന്ന കപ്പലിൽ നിന്നും വീണതെന്ന് കരുതപ്പെടുന്ന കണ്ടെയ്നറുകൾ തീരത്തടിഞ്ഞു

അറബിക്കടലിൽ ചരിഞ്ഞ എം എസ് സി എൽസ 3 എന്ന കപ്പലിൽ നിന്നും വീണതെന്ന് കരുതപ്പെടുന്ന കണ്ടെയ്നറുകൾ തീരത്തടിഞ്ഞു. ചെറിയഴീക്കൽ തീരത്താണ് ഒരു കണ്ടെയ്നർ അടിഞ്ഞത്. ഇത് കാലിയാണ്. ശക്തികുളങ്ങരയിൽ മൂന്നെണ്ണവും അടിഞ്ഞിട്ടുണ്ട്. രാത്രി വലിയ ശബ്ദംകേട്ട നാട്ടുകാരാണ് ചെറിയഴീക്കൽ സിഎഫ്‌ഐ ഗ്രൗണ്ടിനു സമീപം കടലിൽ കണ്ടെയ്‌നർ കണ്ടത്. കടൽഭിത്തിയിലേക്ക് ഇടിച്ചുകയറിയനിലയിലായിരുന്നു. ഇതോടെ സമീപത്തെ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. തുറന്നനിലയിലായിരുന്ന കണ്ടെയ്‌നറിൽ ഒന്നും കണ്ടെത്താനായില്ല.

കണ്ടയിനറുകളിൽ ചിലത് അമ്പലപ്പുഴയിലോ തോട്ടപ്പള്ളി ഭാഗത്തോ അടുക്കാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളിൽ ചിലർ ഒഴുകി വരുന്ന കണ്ടയിനറുകൾ കണ്ടെന്നും അത് വീഡിയോയിൽ പകർത്തി എന്നും വിവരങ്ങൾ പുറത്ത് വന്നിരുന്നു.

തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കഴിഞ്ഞ ദിവസം എം എസ് സി എൽസ 3 എന്ന കപ്പല്‍ മുങ്ങിയത്. ഏകദേശം 100ഓളം കണ്ടെയ്‌നറുകൾ കടലില്‍ വീണിട്ടുണ്ടാകും എന്നാണ് കരുതുന്നത്. കടലിൽ വീണ കണ്ടെയ്നറുകൾ ഏകദേശം 3 കിലോ മീറ്റര്‍ വേഗത്തില്‍ ആണ് കടലില്‍ ഒഴുകി നടക്കുന്നത്. അവയിൽ ചിലതാണ് തീരത്ത് അടിഞ്ഞത്.

Advertisements
Share news