കൺസ്യൂമർഫെഡ് ജനഹൃദയങ്ങളിലേക്ക് ഉപഭോക്തൃ ഗൃഹ സന്ദർശന ക്യാമ്പയിൻ ആരംഭിച്ചു

കൊയിലാണ്ടി: കൺസ്യൂമർഫെഡ് ജനഹൃദയങ്ങളിലേക്ക്.. ഉപഭോക്തൃ ഗൃഹ സന്ദർശന ക്യാമ്പയിൻ ആരംഭിച്ചു. കൊയിലാണ്ടി ത്രിവേണിയിൽ നടന്ന ക്യാമ്പയിൻ മുനിസിപ്പൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ കെ അജിത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നജീബ് കെ എം അധ്യക്ഷത വഹിച്ചു.

കേരള ബാങ്ക് കൊയിലാണ്ടി ബ്രാഞ്ച് മാനേജർ സന്തോഷ്, പി വി പ്രമോദ്, ബിജു കെ, രാഗേഷ് കുമാർ കെ കെ, രഞ്ജിത്ത്. കെ എന്നിവർ ആശംസകൾ അർപ്പിച്ചു. ക്യാമ്പയിനിൽ സിനിജ, രഞ്ജിത്ത് കെ.പി, റീന, സ്വപ്ന എന്നിവർ പങ്കെടുത്തു. സന്തോഷ് സി പി സ്വാഗതവും സജേഷ് ബാബു നന്ദിയും പറഞ്ഞു.
