നിർമ്മാണ തൊഴിലാളി പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യണം
കൊയിലാണ്ടി: മുടങ്ങി കിടക്കുന്ന നിർമ്മാണ തൊഴിലാളി പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യണമെന്ന് കേരള സ്റ്റേറ്റ് ആർട്ടിസാൻസ് കോൺഗ്രസ്സ് ജില്ലാ പ്രവർത്തക കൺവൻഷൻ സർക്കാറിനോടാവശ്യപ്പെട്ടു. മുൻ കെ.പി.സി സി. അംഗം വി.ടി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.പി. സതീഷ് അദ്ധ്യക്ഷത വഹിച്ചു.

കൺവൻഷനിൽ സംസ്ഥാന പ്രസിഡണ്ട് കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി പി. വി. ശ്രീജു, സുരേന്ദ്രൻ വള്ളിക്കാട്, സദാനന്ദൻ.സി. എം, ചന്തു മേപ്പയ്യൂർ, പി.കെ. വിനയൻ, കെ.വി. രാഘവൻ തുടങ്ങിയവർ സംസാരിച്ചു.
