KOYILANDY DIARY.COM

The Perfect News Portal

കന്യാകുമാരി റെയിൽവേ യാർഡിൽ നിർമ്മാണപ്രവൃത്തി; 24 മുതൽ ട്രെയിൻ നിയന്ത്രണം

തിരുവനന്തപുരം: കന്യാകുമാരി റെയിൽവേ യാർഡിൽ നിർമ്മാണപ്രവൃത്തി നടക്കുന്നതിനാൽ 24 മുതൽ ട്രെയിൻ നിയന്ത്രണം. മൂന്നു ട്രെയിൻ പൂർണമായും ചില ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. 

റദ്ദാക്കിയ ട്രെയിനുകൾ

● നാഗർകോവിലിൽനിന്ന്‌ രാവിലെ  10.30 ന്‌ പുറപ്പെടുന്ന നാഗർകോവിൽ ജങ്‌ഷൻ- കന്യാകുമാരി എക്‌സ്‌പ്രസ്‌ (06643) 26 മുതൽ ഡിസംബർ നാലുവരെ റദ്ദാക്കി   
● കൊല്ലത്തുനിന്ന്‌ പകൽ 11.35 ന്‌ പുറപ്പെടുന്ന കൊല്ലം- കന്യാകുമാരി മെമു (06772) 26 മുതൽ 30 വരെയും ഡിസംബർ രണ്ടുമുതൽ നാലുവരെയും റദ്ദാക്കി
●വൈകിട്ട്‌ നാലിന്‌ കന്യാകുമാരിയിൽനിന്ന്‌ പുറപ്പെടുന്ന കന്യാകുമാരി–- കൊല്ലം മെമു( 06773) 26 മുതൽ 30 വരെയും ഡിസംബർ രണ്ട്‌, നാല്‌ തീയതികളിലും റദ്ദാക്കി.

Advertisements

 

 ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

●പുണെ- കന്യാകുമാരി എക്‌സ്‌പ്രസ്‌ (16381) നവംബർ 24, ഡിസംബർ രണ്ട്‌ തീയതികളിൽ നാഗർകോവിൽ ജങ്‌ഷനിൽ യാത്ര അവസാനിപ്പിക്കും.
●കെഎസ്‌ആർ ബംഗളൂരു – കന്യാകുമാരി എക്‌സ്‌പ്രസ്‌ (16526) 25, ഡിസംബർ ഒന്ന്‌, മൂന്ന്‌ തീയതികളിൽ നാഗർകോവിൽ ജങ്‌ഷൻ വരെ മാത്രം.
●  കന്യാകുമാരി- കെഎസ്‌ആർ ബംഗളൂരു എക്‌സ്‌പ്രസ്‌ (16525) ഡിസംബർ നാലിന്‌  തിരുവനന്തപുരം സെൻട്രലിൽനിന്ന്‌ പകൽ 12.40 ന്‌ ആയിരിക്കും പുറപ്പെടുക.
●കന്യാകുമാരി- പുനലൂർ എക്‌സ്‌പ്രസ്‌ സ്പെഷ്യൽ (06640) 26, ഡിസംബർ 4 തീയതികളിൽ നാഗർകോവിൽ ടൗണിൽനിന്നായിരിക്കും പുറപ്പെടുക.

Share news