കോരപ്പുഴ ഗവ. ഫിഷറീസ് യു പി സ്കൂളിൽ ക്ലാസ് റൂമുകളുടെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കോരപ്പുഴ: കോരപ്പുഴ ഗവ. ഫിഷറീസ് യു പി സ്കൂളിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അനുവദിച്ച പുതിയ രണ്ടു ക്ലാസ് റൂമുകളുടെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ നിർവ്വഹിച്ചു. പഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരം ലഭിച്ച ഉപകരണങ്ങൾ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അതുല്യ ബൈജു സ്കൂൾ പ്രധാനാധ്യാപിക മിനി എൻ. വിയ്ക്ക് കൈമാറി.
വാർഡ് മെമ്പർ സന്ധ്യ ഷിബു അധ്യക്ഷത വഹിച്ചു.

മുൻപഞ്ചായത്ത് പ്രസിഡണ്ട് സതീഷ് ചന്ദ്രൻ, പിടിഎ പ്രസിഡണ്ട് നൗഷാദ്, SMC ചെയർമാൻ മോചിൻ റാം, MPTAപ്രസിഡണ്ട് മുഫ് സിന, SSG കൺവീനർ ടി.കെ രാമൻ, PTA വൈസ് പ്രസിഡണ്ട് മുസ്തഫ, SMC വൈസ് ചെയർമാൻ മുനീർ, MPTA വൈസ് പ്രസിഡണ്ട് സമീഹ, സ്കൂൾ സീനിയർ അധ്യാപകൻ ഷാജി എന്നിവർ ആശംസകളർപ്പിച്ചു. ഹെഡ്മിസ്ട്രസ് മിനി എൻ.വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷീന എം.ടി നന്ദിയും പറഞ്ഞു.



