ഭരണഘടന ശില്പി ഡോ. ബി.ആർ. അംബേദ്ക്കറിനെ അനുസ്മരിച്ചു
കെ.പിവി.എസ് കൊയിലാണ്ടി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന ശില്പി ഡോ. ബി.ആർ. അംബേദ്ക്കറെ അനുസ്മരിച്ചു. കൊയിലാണ്ടി ബസ്റ്റാൻറ്റിൽ പ്രത്യേകം തയ്യാറാക്കി സ്ഥലത്ത് അദ്ദേഹത്തിന്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം സംസ്ഥാന പ്രസിഡണ്ട് എം.എം. ശ്രീധരൻ ഉൽഘാടനം ചെയ്തു. പി.ടി. ഉദയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.എം.ബി. നടേരി . എ.കെ. ബാബുരാജ്. ടി.വി. പവിത്രൻ, കെ. സരോജിനി എന്നിവർ സംസാരിച്ചു.
