KOYILANDY DIARY.COM

The Perfect News Portal

വ്യാജ ആരോപണ ഗൂഢാലോചന; ബാസിത്തിൻറെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപും: ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ വ്യാജ ആരോപണ ഗൂഢാലോചനക്കേസിലെ നാലാംപ്രതി ബാസിത്തിൻറെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (3) ആണ് ജാമ്യാപേക്ഷ തള്ളിയത്‌.

മന്ത്രിയുടെ ഓഫീസിനെതിരെ വ്യാജ ആരോപണമുന്നയിച്ച അധ്യാപകൻ മലപ്പുറം സ്വദേശി ഹരിദാസൻ കുമ്മാളിയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്‌ ബാസിത്ത്‌. തിരുവനന്തപുരത്ത്‌ ‘മന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫ്‌ അംഗത്തിന്‌ പണം നൽകാൻ’ എന്ന പേരിൽ ഹരിദാസനൊപ്പം പോയതും പിന്നീട്‌  മന്ത്രിയുടെ ഓഫീസിൽ എത്തി ആദ്യം പരാതിപ്പെട്ടതും ഇയാളാണ്‌. ആരോപണം പൊളിഞ്ഞതോടെ മുങ്ങിയ ബാസിത്തിനെ ഒക്‌ടോബർ പത്തിനാണ്‌ മഞ്ചേരിയിൽനിന്ന്‌ കന്റോൺമെന്റ്‌ പൊലീസ്‌ അറസ്‌റ്റുചെയ്‌തത്‌.

 

Share news