KOYILANDY DIARY.COM

The Perfect News Portal

ആരോഗ്യമന്ത്രി വീണാ ജോർജിൻറെ ഓഫീസിനെതിരെ നടന്നത് ഗൂഢാലോചന; മുഖ്യമന്ത്രി

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിൻറെ ഓഫീസിനെതിരെ നടന്നത് ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൂഢാലോചനയുടെ ഭാഗമായാണ് വാർത്തകൾ വന്നതെന്ന് ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബസംഗമം സ്വന്തം മണ്ഡലമായ ധർമ്മടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഇല്ലാത്ത കഥവെച്ചാണ് ആരോഗ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്  ഇത്തരം ഗൂഢാലോചന ആദ്യത്തേതോ ഒടുവിലത്തേതോ അല്ല. പിന്നിൽ വ്യക്തികളും മാധ്യമ സ്ഥാപനങ്ങളുമുണ്ട്. അത് വ്യക്തമായിട്ടുണ്ട്. ഇത്തരം വാർത്തകൾക്ക് അധികകാലം ആയുസുണ്ടാകില്ല. അവക്കെല്ലാം അൽപായുസ് മാത്രമെയുണ്ടാകൂ. ആരോഗ്യ വകുപ്പിന്റെത് മികച്ച പ്രവർത്തനമാണ്. അടുത്ത കാലത്ത് നിപ്പ വന്നപ്പോഴടക്കം നല്ല പ്രവർത്തനമാണ് ആരോഗ്യവകുപ്പും മന്ത്രിയും നടത്തിയത്.

ദേശീയ അന്വേഷണ എജൻസികൾ കേരളത്തിൽ വട്ടമിട്ട് പറക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം കേരളത്തോട് പകയോടെയാണ് പെരുമാറുന്നത്. വർഗീയതക്കെതിരെ കോൺഗ്രസ് ശക്തമായ നിലപാടെടുക്കുന്നില്ല. പകയോടെ പെരുമാറുന്ന കേന്ദ്രത്തിനെതിരെ ഒരുമിച്ചു നിൽക്കാൻ ഇവിടെ നിന്നും ജയിച്ചുപോയ കോൺഗ്രസ് എംപിമാർ തയ്യാറാകുന്നില്ല. ഈ കേരളത്തിന് വേണ്ടി എതെങ്കിലും ഒരു ഘട്ടത്തിൽ ഈ എ പിമാർ ശബ്ദിച്ചുവോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

Advertisements

 

Share news