പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിലെ ലോഹത്തിൽ പൊതിഞ്ഞ ശ്രീകോവിൽ സോപാനത്തിൻ്റെ സമർപ്പണം നടന്നു

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിലെ ലോഹത്തിൽ പൊതിഞ്ഞ ശ്രീകോവിൽ സോപാനത്തിൻ്റെ സമർപ്പണം പറവൂർ ശ്രീ രഞ്ജിനിയിൽ രാധാകൃഷ്ണൻ നിർവ്വഹിച്ചു. ചടങ്ങ് മലബാർ ദേവസ്വം ബോർഡംഗം പ്രജീഷ് തിരുത്തിയിലൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനവും മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളും അദ്ദേഹം വിലയിരുത്തി.
.
.

.
ട്രസ്റ്റി ബോർഡ് ചെയർമാൻ എ. മോഹനൻ പുതിയപുരയിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ എ.കെ പ്രേംകുമാർ കീഴ്കോട്ട് സ്വാഗതവും എ.കെ. ഗീത ടീച്ചർ നന്ദിയും പറഞ്ഞു. ആയിടത്തിൽ ഉണ്ണികൃഷ്ണൻ, T K ലീല കുനിയിൽ, ദീപ മധു കെ, കെ. പന്മനാഭൻ മാസ്റ്റർ, തച്ചാണ്ടി ഉണ്ണിക്കൃഷ്ൻ ടി, എന്നിവരും മറ്റ് ക്ഷേത്ര ക്ഷേമ സമിതി അംഗങ്ങളും വനിതാ കമ്മിറ്റി അംഗങ്ങളും ഭക്തജനങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
