ആലത്തൂരിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണനെ വരവേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ആലത്തൂര്‍: ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണനെ വരവേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നിലവിലെ പെരുങ്ങോട്ടുകുറുശ്ശി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.പി. പൗലോസ് മാസ്റ്റര്‍, കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റും മുന്‍ കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന കെ.പി ശ്രീധരന്‍ എന്നിവരാണ് കെ രാധാകൃഷ്ണനെ സ്വീകരിച്ചത്.

ഇനിയും പെരുങ്ങോട്ടുകുറിശ്ശിയിലെ കോണ്‍ഗ്രസ് ഭരണസമിതി അംഗങ്ങളും നേതാക്കളും പ്രവര്‍ത്തകരും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. രാധാകൃഷ്ണന്റെ വിജയത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് ഇവര്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

