കോൺഗ്രസിന്റെ വയനാട് ഫണ്ട് തട്ടിപ്പ്; ഡിജിപിക്ക് പരാതി നൽകി മുൻ കോൺഗ്രസ് നേതാവ്
.
വയനാട് ദുരന്ത ബാധിതരുടെ പേരിൽ ഫണ്ട് പിരിച്ച് മുക്കിയ കോൺഗ്രസിനെതിരെ ഡിജിപിക്ക് പരാതി നൽകി മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എൻഎസ് നുസൂർ. അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്.
ബാങ്ക് അക്കൗണ്ടിൽ തിരിമറി നടന്നെന്ന് പരാതിയിൽ പറയുന്നു. ഗുരുതരമായ തട്ടിപ്പ് നടന്നു. താനടക്കമുള്ളവർ ചേർന്ന് പിരിച്ച തുകയാണ് കോൺഗ്രസ് നേതൃത്വം പോക്കറ്റിലാക്കിയതെന്നും എൻ എസ് നുസൂർ പറഞ്ഞു.




