വിയ്യൂർ – ഇല്ലത്തുതാഴ – നടേരി കടവ് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി: വിയ്യൂർ – ഇല്ലത്തുതാഴ – നടേരി കടവ് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി മരകുളത്തിൽ ദാസൻ ഉദ്ഘാടനം ചെയ്യ്തു, ടി വി പവിത്രൻ അധ്യക്ഷത വഹിച്ചു.

സമരത്തിൽ സുനിൽ വിയ്യൂർ, റഷീദ് മാസ്റ്റർ, വിനോദ് കെ കെ, അശോകൻ വി കെ, രമ്യാ നിധീഷ് എന്നിവർ സംസാരിച്ചു. ഭാസ്കരൻ നായർ, ജനാർദ്ദനൻ മണിക്കോത്ത്, വിനു പികെ, ചന്ദ്രൻ കയ്യിൽ, വിഷ്ണു എൻ കെ പ്രസന്ന മണിക്കോത്ത്, സരോജിനി, സുജദർസ് എന്നിവർ നേതൃത്വം നൽകി.

