റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ കോണ്‍ഗ്രസ്സ് കൊയിലാണ്ടി നഗരസഭ ഓ ഫീസിലേക്ക് മാര്‍ച്ച് നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ ഇടവഴികള്‍ മുതല്‍ പ്രധാന റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നില്ലെന്നാരോപിച്ച് കോണ്‍ഗ്രസ് നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കൊയിലാണ്ടി സൗത്ത് – നോര്‍ത്ത് മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് ഡിസിസി പ്രസിഡണ്ട് നിജേഷ് അരവിന്ദ് പറഞ്ഞു. അരുണ്‍ മണമല്‍ അദ്ധ്യക്ഷത വഹിച്ചു.
.

.
കുടിവെള്ള പദ്ധതിയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടക്കുന്നത്. സമഗ്ര കുടിവെള്ളം ലഭ്യമാക്കുന്നതിനായി 2016ല്‍ ആരംഭിച്ച പദ്ധതിക്കായി ആദ്യ തവണ 85 കോടി രൂപയും രണ്ടാം തവണ 120 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. 10 വര്‍ഷം പൂര്‍ത്തിയാകാറായിട്ടും പദ്ധതി എവിടെയും എത്തിയില്ലെന്ന് ഇവര്‍ ആരോപിച്ചു. ഊരാളുങ്കലിനെ കൂട്ടുപിടിച്ച് സിപിഎം അഴിമതി നടത്തുകയാണെന്ന നേതാക്കള്‍ ആരോപിച്ചു.

ചടങ്ങില്‍ രജീഷ് വെങ്ങളത്ത്കണ്ടി സ്വാഗതം പറഞ്ഞു. രാജേഷ് കീഴരിയൂര്‍, മുരളി തോറോത്ത്, നടേരി ഭാസ്കരന്, ടി. പി. കൃഷ്ണന്, വിനോദ് കുമാര്‍ കോമത്ത്കര, വി.ടി. സുരേന്ദ്രന്, വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. മനോജ് പയറ്റുവളപ്പില്‍, വി. വി. സുധാകരന്, ചെറുവക്കാട് രാമന്, മനോജ് കാളക്കണ്ടം, മുഹമ്മദ് ഷാനിഫ്, അന്‍സാര്‍ കൊല്ലം, ദാസന് എം, സായിഷ് എം. കെ, തന്‍ഹീര്‍ കൊല്ലം, ശോഭന വി. കെ, റസിയ ഉസ്മാന്, ലാലിഷ പുതുക്കുടി, ശിവദാസന്‍ പിലാക്കാട്ട്, സുധാകരന് വി. കെ, എം. എം. ശ്രീധരന്, ഷൈജു പെരുവട്ടൂര്‍, റാഷിദ് മുത്താമ്പി, പത്മനാഭന് കുറുവങ്ങാട്, ജിഷ പുതിയേടത്ത്, സുമതി തുടങ്ങിയവര്‍ നേതൃത്വം നല്കി.
