KOYILANDY DIARY.COM

The Perfect News Portal

കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതി ഒഴിയാൻ നിർദേശം

ന്യൂഡൽഹി: പണം വാങ്ങി ചോദ്യങ്ങൾ ചോദിച്ചെന്ന്‌ ആരോപിച്ച്‌ ലോക്‌സഭയിൽനിന്ന്‌ പുറത്താക്കിയതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതി ഒഴിയാൻ നിർദേശം ലഭിച്ചതായി റിപ്പോർട്ട്. 30 ദിവസത്തിനുള്ളിൽ ഔദ്യോഗിക വസതി ഒഴിയാനാണു നിർദേശം. 

അതേസമയം, ലോക്സഭയിൽനിന്ന് പുറത്താക്കിയത് ചോദ്യം ചെയ്ത് മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിക്കാനിരിക്കുകയാണ്. അംഗങ്ങളുടെ പെരുമാറ്റം സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കാൻ മാത്രമാണ് എത്തിക്സ് കമ്മിറ്റിക്ക് അധികാരമുള്ളത്. അംഗത്വം പൂർണമായി റദ്ദാക്കാൻ ശിപാർശ ചെയ്യാൻ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ലെന്നുമാണ് മഹുവയുടെ വാദം.

 

ലോക്സഭയിൽ ചോദ്യങ്ങളുന്നയിക്കാൻ ബിസിനസുകാരനായ ദർശൻ ഹിരനന്ദാനിയിൽനിന്ന് പണം വാങ്ങിയെന്നാണ് മഹുവക്കെതിരായ ആരോപണം. എത്തിക്സ് കമ്മിറ്റിയുടെ പുറത്താക്കൽ നിർദേശം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുന്നത്. 

Advertisements
Share news