വിവാഹ വാഗ്ദാനം നല്‍കി പീഡനം; മലപ്പുറത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസിൽ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. മലപ്പുറം പള്ളിക്കല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് കരിപ്പൂര്‍ വളപ്പില്‍ മുഹമ്മദ് അബ്ദുൾ ജമാലാണ് അറസ്റ്റിലായത്. പള്ളിയ്ക്കല്‍ പഞ്ചായത്ത് ഭരണസമിതി അംഗവുമാണ് ജമാല്‍. തേഞ്ഞിപ്പാലം പൊലീസാണ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി കാക്കഞ്ചേരിയിൽ എത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.
