ചെങ്ങോട്ടുകാവ് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ കോൺഗ്രസ്സ് ധർണ്ണ

ചെങ്ങോട്ടുകാവ്: ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എൻ മുരളീധരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പ്രമോദ് വി പി അധ്യക്ഷത വഹിച്ചു.

സർക്കാർ ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി വീതം വെട്ടിക്കുറച്ചെന്നാരോപിച്ചും ക്ഷേമ പെൻഷൻ നൽകാത്തതിനും തൊഴിലുറപ്പ് തൊഴിലാളികൾ കാണിക്കുന്ന വിവേചനത്തിനും എതിരെയാണ് ധർണ്ണ നടത്തിയത്.

Advertisements

മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായിരുന്ന കൂമുള്ളി കരുണാകരൻ, സഹദേവൻ കണക്കശ്ശേരി, യു. വി. ബാബുരാജ്, അബ്ദുൽ ഷുക്കൂർ, രമേശൻ കെ. ബിന്ദു മുതിരക്കണ്ടത്തിൽ എന്നിവർ സംസാരിച്ചു.
Advertisements

