ആശുപത്രിയിലെ ശോച്യാവസ്ഥയ്ക്കെതിരെ കോൺഗ്രസ്സ് ധർണ്ണ
കൊയിലാണ്ടി: ഗവ: താലൂക്ക് ആശു പത്രിയുടെ ശോച്യാവസ്ഥയ്ക്കെതിരെ സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. സി.ടി. സ്കാൻ ഉള്ളൂ മുഴുവൻ സമയവും പ്രവർത്തിപ്പിക്കുക, അതിനാവശ്യമായ പ്രത്യേക ഡോക്ടർമാരെയും, ടെക്നീഷ്യൻമാരേയും നിയമിക്കുക, ഡയാലിസിസിൻ്റെ ഷിഫ്റ്റ് വർദ്ധിപ്പിക്കുക, കാർഡിയോളജി, ഡെന്റൽ തുടങ്ങി സ്പെഷ്യലൈസ്ഡ് ഡോക്ടർമാരെ നിയമിക്കുക, ഒപിയിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കുക – തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ്ണ ഡി.സി.സി. ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് എം. സതീഷ് കുമാർ അദ്ധ്യക്ഷതവഹിച്ചു. കെ.സുരേഷ് ബാബു, വി.ടി. സുരേന്ദ്രൻ, വൽസരാജ് കേളോത്ത്, കെ.പി. വിനോദ് കുമാർ, പി.വി. ആലി, സുരേഷ് ബാബു മണമൽ, പി.വി. മനോജ് . എം.കെ. സായിഷ് , എം. എം. ശ്രീധരൻ, വി.വി. പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.

