അരീക്കൽ ചന്ദ്രന്റെ നിര്യാണത്തിൽ വിയ്യൂരിൽ കോൺഗ്രസ് കമ്മറ്റി അനുശോചനം നടത്തി

കൊയിലാണ്ടി: കോൺഗ്രസ് പ്രാദേശിക നേതാവും സാമൂഹ്യ പൊതു പ്രവർത്തകനുമായ അരീക്കൽ ചന്ദ്രന്റെ നിര്യാണത്തിൽ വിയ്യൂരിൽ കോൺഗ്രസ് കമ്മറ്റി അനുശോചനം നടത്തി. യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് നടേരി ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. കെ.വി ജയൻ, വി. വി സുധാകരൻ, അരീക്കൽ ഷീബ, പി. കെ. പുരുഷോത്തമൻ, ഒ. കെ ബാലൻ, പ്രമോദ് മാസ്റ്റർ, ഉമേഷ്, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
