KOYILANDY DIARY.COM

The Perfect News Portal

ബസ് യാത്രയ്ക്കിടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയെ ഓടിച്ചിട്ട് പിടിച്ച യുവതിക്ക് അഭിനന്ദനങ്ങൾ

കോഴിക്കോട്: ബസ് യാത്രയ്ക്കിടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയെ പിന്നാലെ ഓടി പിടിച്ച യുവതിക്ക് നടക്കാവ് ജനമൈത്രി പോലീസിന്റെ അഭിനന്ദനങ്ങൾ. ചേളനൂർ എടക്കര സ്വദേശി 33 വയസ്സുകാരി താഴെ ഓരിങ്കൽ മിഥു ശ്രീജിത്താണ് കള്ളനെ ഓടിച്ചിട്ട്‌ പിടിച്ചുനാടിനു തന്നെ മാതൃകയായത്.

ചേളന്നൂർ നിന്നും എരഞ്ഞിപാലത്തെ ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ എരഞ്ഞിപ്പാലം ബസ്സ്റ്റോപ്പിൽ ബസ് എത്തിയപ്പോഴാണ് യാത്രക്കാരിയുടെ  മാലപൊട്ടിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഉടൻ ബഹളം വെച്ചതോടെ മാല പൊട്ടിക്കാൻ വന്ന സ്ത്രീ ബസിൽ നിന്നും ഇറങ്ങി ഓടി. ഒരുപാട് യാത്രക്കാർ ഉണ്ടായെങ്കിലും ആരും മാല പൊട്ടിച്ച ആളെ പിടിക്കാൻ ശ്രമിച്ചില്ല. ഒടുവിൽ ധൈര്യം വീണ്ടെടുത്തു മാല പൊട്ടിച്ച സ്ത്രീ യുടെ പിന്നാലെ അര കിലോ മീറ്ററിലധികം ഓടി കാരപ്പറമ്പ് റോഡിൽ ഗാലക്സി ഫ്ലാറ്റിനടുത്തു വെച്ചു കള്ളിയെ കയ്യോടെ പിടികൂടി.

രണ്ടു സ്ത്രീകൾ ഓടുന്നത് കണ്ടു നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചതോടെ നടക്കാവ് പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡി യിലെടുത്തു. കള്ളനെ കയ്യോടെ പിടികൂടാൻ കരുത്തു കാട്ടിയ ധീര വനിതക്കു നടക്കാവ് പോലീസ് സ്റ്റേഷൻ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ചും നേരിട്ടും അഭിനന്ദിച്ചു.

Advertisements
Share news