ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കൊയിലാണ്ടി നഗരസഭയിലെ ഉന്നത വിജയം കരസ്ഥമാക്കിയ (പ്ലസ് ടു, എസ്സ് എസ്സ് എൽ സി, MMS, USS, LSS) എല്ലാ കുട്ടികൾക്കും ബാലസഭയുടെ നേതൃത്വത്തിൽ, പി എം എ വൈ (നഗരം) ലൈഫ് ഭവന പദ്ധതിയുമായി സഹകരിച്ച് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.

വിജയികളായ എല്ലാ കുട്ടികൾക്കും അനുമോദന പത്രം നൽകി. പരിപാടിയുടെ നഗരസഭാ തല പരിപാടിയുടെ ഉദ്ഘാടനം കുറുവങ്ങാട് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിന്റിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ രചന വി. ആർ പദ്ധതി വിശദീകരിച്ചു. സി. ഡി. എസ്. ചെയർപേഴ്സൺ എം.പി. ഇന്ദുലേഖ ആശംസകൾ നേർന്നു. സുധിന സ്വാഗതവും തങ്ക നന്ദിയും പറഞ്ഞു.
