എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ശ്വേതാ ലക്ഷ്മിയെ അനുമോദിച്ചു
 
        പേരാമ്പ്ര: പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ശ്വേതാ ലക്ഷ്മി എൽ എസ്സിനെ വിനോദയാത്ര സൗഹൃദ കൂട്ടായ്മ അനുമോദിച്ചു. ഇൻഡ്യൻ ആം ബൂട്ടി ഫുട് ബോൾ ക്യാപ്റ്റൻ വൈശാഖ് എസ് ആർ ഉപഹാര സമർപ്പണം നടത്തി. സി.പി രജീഷ് സമ്മാനദാനം നൽകി. പി. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ജിലേഷ്, പ്രദീപൻ മാസ്റ്റർ, സി സന്തോഷ്, ചന്ദ്രൻ മനോരമ, ബിജു സി എരവട്ടൂർ, പുഷ്പ എ.കെ തുടങ്ങിയവർ സംസാരിച്ചു. ബിനു എരവട്ടൂർ സ്വാഗതം പറഞ്ഞു.


 
                        

 
                 
                