മണിപ്പുരിൽ വീണ്ടും സംഘർഷം; യുവതിയെ ചുട്ടുകൊന്നു

ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. യുവതിയെ ചുട്ടുകൊന്നു. ജിരിബാം ജില്ലയിലാണ് സംഭവം. സായുധസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതിനു പിന്നാലെയാണ് യുവതി കൊല്ലപ്പെട്ടത്. വെടിവെച്ച ശേഷം യുവതിയെ ചുട്ടുകൊല്ലുകയായിരുന്നു. അക്രമികൾ വീടുകൾക്ക് തീയിടുകയും ചെയ്തു. പ്രദേശത്തെ സ്കൂളിലെ അധ്യാപികയായ 31കാരിയാണ് മരിച്ചതെന്നാണ് വിവരം.
