മണിപ്പൂരിൽ വീണ്ടും സംഘർഷം; കുക്കി വിഭാഗത്തിൽപ്പെട്ട ഒരാൾ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. കുക്കി വിഭാഗത്തിൽപ്പെട്ട ഒരാൾ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കങ്‌പോക്‌പി ജില്ലയിൽ ഞായറാഴ്‌ച പുലർച്ചെയാണ് സംഭവം. കുക്കി ഗ്രാമത്തിലെ വളന്റിയർ ലമങ് കിപ്‌ജെൻ (44) ആണ് കൊല്ലപ്പെട്ടത്. ഈ മേഖലയിലേക്ക് അതിക്രമിച്ചുകയറിയ സായുധ സംഘം പുലർച്ചെ രണ്ടരയോടെയാണ് അക്രമം അഴിച്ചുവിട്ടത്. സംഭവത്തിനു പിന്നിൽ മെയ്‌ത്തീവിഭാഗമാണെന്ന് കുക്കിവിഭാഗം ആരോപിച്ചു. ഞായറാഴ്‌ച പകൽ 12 മുതൽ രാത്രി 12 വരെ മേഖലയിൽ ബന്ദ് ആചരിച്ചു.

ശനിയാഴ്‌ച ബിഷ്ണുപുർ ജില്ലയിൽ നരൻസീന ഗ്രാമത്തിലുള്ള ഇന്ത്യൻ റിസർവ് ബറ്റാലിയൻ ക്യാമ്പിനുനേരെ സാധുധസംഘം നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് കങ്‌പോക്‌പി ജില്ലയിലെ ആക്രമണം. ക്യാമ്പിനുനേരെയുള്ള ആക്രമണത്തിൽ രണ്ടു സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെടുകയും രണ്ടു ജവാന്മാർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

