തെങ്ങിൻ്റെ വേനൽക്കാല പരിചരണവും ജല സംരക്ഷണവും എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു
പെരുവണ്ണാമൂഴി: തെങ്ങിൻ്റെ വേനൽക്കാല പരിചരണവും ജല സംരക്ഷണവും എന്ന വിഷയത്തിലും, വീട്ടു വളപ്പിൽ ജാതിയുടെ പരിചരണവും എന്ന വിഷയത്തിലും പരിശീലനം നടത്തുന്നു. പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഒക്ടോബർ 30ന് ഇടവിള കൃഷിയും വീട്ടു വളപ്പിൽ ജാതിയുടെ പരിചരണവും എന്ന വിഷയത്തിലും, 31ന് തെങ്ങിൻ്റെ വേനൽക്കാല പരിചരണവും ജല സംരക്ഷണവും എന്ന വിഷയത്തിലും പരിശീലനം നടത്തുന്നു. പങ്കെടുക്കാൻ താൽപ്പര്യമുള്ള കോഴിക്കോട് ജില്ലയിലെ കർഷകർ 0496 – 29 66 041 , 9447526964 എന്നീ നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം.
