സൗജന്യ ജീവിതശൈലി രോഗനിർണ്ണയ ക്യാമ്പ് നടത്തി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, സ്നേഹസ്പർശം കോഴിക്കോട്, ജില്ലാപഞ്ചായത്ത്, മലബാർ ഗോൾഡ്, ഇഖ്റ ഹോസ്പിറ്റൽ എന്നിവർ സംയുക്തമായി സൗജന്യ ജീവിതശൈലി രോഗനിർണ്ണയ ക്യാമ്പ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ടി. കെ പ്രനീത അദ്ധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബേബി സുന്ദർരാജ്, സ്നേഹസ്പർശം കോഴിക്കോട് എക്സിക്യൂട്ടീവ് അംഗം കെ. ഗീതാനന്ദൻ, ക്യാമ്പ് കോർഡിനേറ്റർ കെ. ബഷീർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സിഡിഎസ് വൈസ് ചെയർപേഴ്സൺ ഷമിത സ്വാഗതവും സി ഡി എസ് മെമ്പർ എം. ബിജില നന്ദിയും പറഞ്ഞു.
