KOYILANDY DIARY.COM

The Perfect News Portal

കൂത്തുപറമ്പ് സമരപോരാളി പുഷ്പൻ്റെ ജീവചരിത്രം “സഖാവ് പുഷ്പൻ” പ്രകാശനം ആഗസ്റ്റ് 15ന്

യുവധാര പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന ഭാനുപ്രകാശ് രചന നിർവഹിച്ച കൂത്തുപറമ്പ് സമരപോരാളി പുതുക്കുടി പുഷ്പൻ്റെ സമഗ്രമായ ജീവചരിത്രം “സഖാവ് പുഷ്പൻ” എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം ആഗസ്റ്റ് 15ന് കേരളത്തിലെ 250 കേന്ദ്രങ്ങളിൽ നടക്കും. ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി സ്വാതന്ത്ര്യദിനത്തിൽ സംഘടിപ്പിക്കുന്ന സമര സംഗമ വേദികളും സഖാവ് പുഷ്പൻ കവർ പ്രകാശനത്തിന് സാക്ഷ്യം വഹിക്കും.

സമാനതകളില്ലാത്ത സമരജീവിതം നയിച്ച മൂന്ന് പതിറ്റാണ്ടു കാലം ശയ്യാവലംബിയായി കഴിയുമ്പോഴും ലോകത്താകമാനമുള്ള പോരാളികൾക്ക് ആവേശവും ഊർജ്ജവുമായിരുന്ന പുഷ്പൻ്റെ ജീവിതത്തിൻ്റെ സമഗ്രചിത്രമാണ് സഖാവ് പുഷ്പനിലൂടെ ഭാനുപ്രകാശ് വരച്ചിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകത്തിൻ്റെ അവതാരിക എഴുതിയിരിക്കുന്നത്. സൈനുൽ ആബിദാണ് കവർചിത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.

Share news