KOYILANDY DIARY.COM

The Perfect News Portal

കമ്പ്യൂട്ടർ ലാബും ലൈബ്രറിയും സ്കൂളിന് സമർപ്പിച്ചു

കൊയിലാണ്ടി: നഗരസഭയുടെ വാർഷിക പദ്ധതി ഫണ്ടുപയോഗിച്ച് നവീകരിച്ച ഗവ: മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലെ കമ്പ്യൂട്ടർ ലാബും ലൈബ്രറിയും നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് സ്കൂളിന് സമർപ്പിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ പുരസ്കാരം സമർപ്പിച്ച് അനുമോദിക്കുകയും പഠനത്തിൽ മുന്നോക്കം നിൽക്കുന്ന വിദ്യാർകൾക്കായി ഏർപ്പെടുത്തിയ എൻ.ഇ.ഐ. അഹമ്മദ് പുരസ്കാര സമർപ്പണവും നടന്നു.
മോഹനൻ നടുവത്തൂർ, സ്ഥിരംസമിതി അധ്യക്ഷരായ നിജില പറവക്കൊടി, കെ.എ. ഇന്ദിര, കൗൺസിലർമാരായ പി. രത്നവല്ലി, വി.പി. ഇബ്രാഹിം കുട്ടി, കെ.ടി. റഹ് മത്ത്, വത്സരാജ് കേളോത്ത്, സി. ഭവിത, എ. അസീസ്, പി.ടി.എ. പ്രസിഡൻ്റ്  കെ. സത്താർ, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ലൈജു, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ കെ.ഷിത, പ്രധാനാധ്യാപിക പി.ബി. ദീപ, പി.വി. ബഷീർ, രാഗം മുഹമ്മദലി, എൻ.ഇ. മുഹമ്മദ് എന്നിവർ സംസാരിച്ചു.
Share news