KOYILANDY DIARY

The Perfect News Portal

മൃതദേഹത്തോട് പോലീസ് അനാദരവ് കാട്ടിയതായി പരാതി

കൊയിലാണ്ടി: മൃതദേഹത്തോട് പോലീസ് അനാദരവ് കാട്ടിയതായി പരാതി. ഹൃദയാഘാതം മൂലം മരണപ്പെട്ട അരിക്കുളം കാരായാട് കരിമ്പിൽ രാജൻ (58) ൻ്റെ മൃതദേഹം വിട്ടു നൽകാൻ മേപ്പയ്യൂർ പോലീസ് ഇടപെടാത്ത സംഭവത്തിൽ പ്രതിഷേധം ശക്തമായി, ബന്ധുക്കൾ താലൂക്ക് ആശുപത്രിക്ക് മുന്നിൽ ബഹളം വെച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. ഇദ്ദേഹത്തെ നെഞ്ച് വേദന അനുഭവപ്പെട്ട ഉടനെ ബന്ധുക്കൾ അരിക്കുളം പി.എച്ച്സിയിൽ എത്തിക്കുകയായിരുന്നു. വിദഗ്ധ ചികിത്സക്ക് കൊയിലാണ്ടി താ ലൂക്കാശുപത്രിയിലേക്ക് റഫർ ചെയ്തു.
ഇവിടെ വെച്ച് ഡോക്ടർ പരിശോധനനടത്തി സ്ഥിതി ഗുരുതരമായതിനാൽ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. തുടർന്ന് 108 ആംബുലൻസിൽ കോളജിലേക്ക് കൊണ്ടുപോകവെ വഴിയിൽ വെച്ച് രാജൻ മരണമടഞ്ഞു. ഇതെ തുടർന് രോഗിയുടെ കൂടെ സ്ത്രീകൾ മാത്രമായതിനാൽ അവർ മൃതദേഹവുമായി കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് തന്നെ തിരികെ വന്നു. മരണം സ്ഥിരീകരിച്ച ഡോക്ടർ മുതദേഹം മേൾച്ചറിയിലേക്ക് മാറ്റാൻ നിർദ്ദേശം നൽകി.
ഒപ്പം മൃതശരീരം വിട്ടുനൽകാൻ  പോലീസിൻ്റെ എൻ. ഒ.സി എത്തിക്കാനും നിർദ്ദേശിച്ചു  ഇതുപ്രകാരം മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ ബന്ധുക്കൾ എത്തിയങ്കിലും യാതൊരു നടപടിയും മേപ്പയ്യൂർ പോലീസ് കൈക്കൊണ്ടില്ലന്ന് ബന്ധുക്കൾ ആരോപിച്ചു. പൊതു പ്രവർത്തകരായ, വി.എം. ഉണ്ണി, എ.സി. ബാലകൃഷ്ണൻ തുടങ്ങിയവരും മേപ്പയ്യൂർ പോലീസിൽ ബന്ധപ്പെട്ടെങ്കിലും എൻ.ഒ.സി. നൽകാൻ മേപ്പയ്യൂർ പോലീസ് തയ്യാറായില്ല. തുടർന്ന് ബന്ധുക്കളും നാട്ടുകാരും താലൂക്കാശുപതിയിൽ ബഹളം വെക്കുകയായിരുന്നു.  തുടർന്ന്  കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ബന്ധുക്കളെ ശാന്തരാക്കി.
Advertisements
ഉച്ചക്ക് ഒന്നര മണിക്ക് മരണപ്പെട്ട രോഗിയുടെ മൃതദേഹത്തോട് പോലീസ് തികഞ്ഞ അനാസ്ഥയാണ് കാട്ടിയതെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. സംഭവത്തെ തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി. രജനി, വാർഡ് മെമ്പർമാരായ വിനിത, നിഷ തുടങ്ങിയവർ കൊയിലാണ്ടി ആശുപത്രിയിൽ എത്തിയിരുന്നു. മോർച്ചറിയിൽ ഫ്രീസർ ഇല്ലാത്തത് കാരണം പോലീസ് ഇടപെട്ട് മുതദേഹം രാത്രി 8 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ബന്ധുക്കൾ സഹകരിക്കാത്തതിനെ തുടർന്ന് പോലീസ് ആണ് മ്യതദേഹം ഏറ്റെടുത്ത് കോളജിലേക്ക് കൊണ്ടുപോയത്. ഹരിജൻ വിഭാഗത്തിൽപ്പെട്ട വ്യക്തിയാണ് മരണമടഞ്ഞ രാജൻ, ഭാര്യ: വസന്ത (ആശാ വർക്കർ), മക്കൾ : റിജേഷ്, റീഷ്മ, റിൻസി.