KOYILANDY DIARY

The Perfect News Portal

ആശുപത്രി വികസന സമിതി ജീവനക്കാർക്ക് ശമ്പളം നൽകുന്നില്ലെന്ന് പരാതി

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ വികസന സമിതി ജീവനക്കാർക്ക് ശമ്പളം നൽകുന്നില്ലെന്ന് പരാതി. വർഷങ്ങളായി 5-ാം തീയതിക്കുള്ളിൽ ശമ്പളം നൽകാറുണ്ടെങ്കിലും കുറച്ചു മാസങ്ങളായി 10-ാം തീയതിക്ക് ശേഷമാണ് ശമ്പളം നൽകുന്നത്. എന്നാൽ ഈ മാസം 12-ാം തീയതി കുറച്ച് ജീവനക്കാർക്ക് മാത്രം ശമ്പളം നൽകുകയും ബാക്കിയുള്ള ജീവനക്കാർക്ക് പതിനാലാം തീയതി ആയിട്ടും ശമ്പളം നൽകാതെ തടഞ്ഞുവച്ചിരിക്കുകയുമാണ്. ഹോസ്പിററൽ മാനേജ്മെൻ്റ് കമ്മിറ്റിയുടെ കൈവശം ലക്ഷക്കണക്കിന് രൂപ ഉണ്ടെന്നിരിക്കെ അത് തടഞ്ഞ് വെച്ച് നഗരസഭയെയും സർക്കാരിനെയും കരിവാരിത്തേക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ചില ഓഫീസ് ജീവനക്കാരുടെ ബോധപൂർവ്വമായ ഇടപെടലാണ് ഇതിന് പിന്നിലെന്ന് അറിയുന്നത്. ആശുപത്രിയുമായി ബന്ധപ്പെട്ട സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന തൊഴിലാളികളെ തെരഞ്ഞുപിടിച്ച് ക്രൂശിക്കുകയും സർക്കാർവിരുദ്ധ സമീപനവുമാണ് ഈ ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടാകുന്നത്. ആശുപത്രി സംവിധാനത്തെ ജനങ്ങൾക്കെതിരാക്കി മാറ്റി സർക്കാർ വിരുദ്ധത വികാരം ഉണ്ടാക്കിയെടുക്കാനുള്ള വലിയ ശ്രമം ഇവിടെ കുറച്ചുകാലമായി നടക്കുന്നുണ്ടെന്നാണ് അറിയുന്നത്.
Advertisements
അതിന് ആത്മാർത്ഥമായി ജോലിചെയ്യുന്ന വികസന സമിതി ജീവനക്കാരെ കരുവാക്കുകയാണെന്നും അവരുടെ മാനസിക നില തകർക്കുന്നതരത്തിലുള്ള ഇടപെടലുമാണ് ഈ ഉദ്യാഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. രോഗികളെ പരിചരിക്കുന്ന ജീവനക്കാരുടെ മനോനില നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള ഇടപെടൽ അങ്ങേയറ്റം അപലപനീയമാണെന്നാണ് ജീവനക്കാർ ഒന്നടങ്കം പറയുന്നത്.