അരിക്കുളത്ത് ചന്ദന മരം മുറിച്ചുകടത്തിയതായി പരാതി
കൊയിലാണ്ടി: അരിക്കുളം ഫാമിലി ഹെൽത്ത് സെൻ്ററിൻ്റെ മുറ്റത്ത് നിന്ന് ചന്ദന മരം മുറിച്ചു കടത്തിയതായി പരാതി. ഇന്നലെ അർദ്ധരാത്രിയാണ് ചന്ദന മരം മുറിച്ച് കടത്തിയതെന്നറിയുന്നു. സംഭവത്തിൽ ഹെൽത്ത് സെൻ്റർ അധികൃതർ പഞ്ചായത്തിലും കൊയിലാണ്ടി പോലീസിലും വിവരം അറിയിച്ചതിൻ്റ അടിസ്ഥാനത്തിൽ കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തുള്ള സിസിടിവി പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമം പോലീസ് നടത്തിവരികയാണ്.
