KOYILANDY DIARY.COM

The Perfect News Portal

മൂടാടി പഞ്ചായത്തിൽ ഹൃദ്രോഗിയായ വയോധികനെ സംഘംചേർന്ന് മർദ്ദിച്ചതായി പരാതി

കൊയിലാണ്ടി: മൂടാടി പഞ്ചായത്തിൽ വയോധികനെ സംഘംചേർന്ന് മർദ്ദിച്ചതായി പരാതി. 4-ാം വാർഡ് പാറക്കാട് പ്രദേശത്തെ ചെറുമേപ്പുറത്ത്‌കണ്ടി ഗോപാലൻ (73) എന്നയാളെയാണ് കണിയാൻ്റവിട കുഞ്ഞികേളപ്പൻ്റെ മകൻ അക്ഷയ്, ചത്തോത്ത് മാധവൻ്റെ മകൻ അമർനാഥ്‌, വടക്കെവളപ്പിൽ രവീന്ദ്രൻ്റെ മകൻ അക്ഷയ്എന്നിവർ സംഘoചേർന്ന് മർദിച്ചത്. മർദ്ദനമേറ്റ ഹൃദ്രോഗികൂടിയായ ഗോപാലൻ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ചിക്തതേടി. സംഭവത്തിൽ പ്രതികൾക്കെതിരെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

വാഹനത്തിൽ വരുമ്പോൾ ദേഹത്തു ചെളി തെറിപ്പിച്ചത് ചോദ്യം ചെയ്തതിന്റെ പേരിലാണ് ഇവർ സംഘo ചേർന്ന് മർദ്ദിച്ചതെന്ന് ഗോപാലൻ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ഈ പ്രദേശത്ത് നേരത്തെയും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട് സന്ധ്യ മയങ്ങിയാൽ ഈ പ്രദേശം മദ്യപാനികളുടെയും സാമൂഹ്യ  വിരുദ്ധരുടെ കൈകളിലാണെന്നാണ് അറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Share news