KOYILANDY DIARY.COM

The Perfect News Portal

മേപ്പയൂരിൽ സ്കൂൾ വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ചതായി പരാതി

കൊയിലാണ്ടി: മേപ്പയൂരിൽ ജിവിഎച്ച്എസ് സ്കൂളിലെ 9-ാംക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. അലൻ ഷൈജു (14) വിനെയാണ് കൂരാച്ചുണ്ട് സ്വദേശിയായ അധ്യാപകൻ അനീഷ് ക്രൂരമായി മർദ്ദിച്ചത്. അടിയേറ്റ കുട്ടിക്ക് വലതു കൈക്ക് ചതവ് പറ്റിയിട്ടുണ്ട്. ഇന്ന് വൈകീട്ടായിരുന്നു സംഭവം.
.
.
കുട്ടിയെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൊട്ടടുത്തിരുന്ന വിദ്യാർത്ഥിയോട് സംസാരിച്ചതിനാണ് മർദ്ദിച്ചതെന്ന് മറ്റ് കുട്ടികൾ പറഞ്ഞു. സംഭവത്തിൽ രക്ഷിതാക്കൾ മേപ്പയ്യൂർ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. 
Share news