KOYILANDY DIARY.COM

The Perfect News Portal

താൽകാലിക ആവശ്യത്തിന് വാങ്ങിയ കാർ ഉടമക്ക് തിരികെ നൽകിയില്ലെന്ന് പരാതി

കൊയിലാണ്ടി: സുഹൃത്തിനോട് താൽക്കാലിക ആവശ്യം പറഞ്ഞു വാങ്ങിയ കാർ തിരികെ നൽകിയില്ലന്ന് പരാതി. പൂക്കാട് തിരുവങ്ങൂർ വെറ്റില പാറ
സ്വദേശി ജാബിർ ഹസൻ ആണ് കൊയിലാണ്ടി പോലീസിൽ പരാതി നൽകിയത്. തന്റെ സുഹൃത്തിന്റെ ഭാര്യാ സഹോദരനായ, കൊയിലാണ്ടി  എസ്എൻ ജി റോഡിൽ താമസിക്കുന്ന യുവാവ് ഇക്കഴിഞ്ഞ ജനുവരി 26ന്  തന്റെ ഉടമസ്തതയിലുള്ള KL 56 S 6623. xuv മഹീന്ദ്ര കാർ താൽകാലിക ആവശ്യം പറഞ്ഞ് തന്നോട് വാങ്ങികൊണ്ട് പോയെന്നും, പിന്നീട് നിരവധി തവണ ആവശ്യ പ്പെട്ടിട്ടും വാഹനം തിരിച്ചു നൽകിയില്ലെന്നും കൊയിലാണ്ടി പോലീസിൽ നൽകിയ പരാതിയിൽ ജാബിർ ഹസൻ പറയുന്നു.
.
.
കഴിഞ്ഞ ദിവസം വാഹനം തിരിച്ചു തരാൻ കർശനമായി ആവശ്യ
പ്പെട്ടപ്പോൾ, വാഹനം മറ്റൊരാൾക്ക് പണയം വെച്ച് 3 ലക്ഷം രൂപ കൈ
പറ്റിയെന്ന മറുപടിയാണ് കിട്ടിയത്, വാഹനം ഇപ്പോഴുളളത്
കക്കട്ടിലെ ഒരു വീട്ടിലാണന്ന് ഉടമ പറഞ്ഞു. അന്വേഷണം നടത്തി വാഹനം തനിക്ക് തിരികെ ലഭ്യമാക്കാനാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കൊയിലാണ്ടി പോലീസിനും ഉന്നത പോലീസ് മേധാവികൾക്കും ഇതു സംബന്ധിച്ച് കാർ ഉടമ നൽകിയ പരാതിയിൽ പറയുന്നു.
.
.
പോലീസ് അന്വേഷണത്തിലും  ലൊക്കേഷൻ പ്രകാരമുള്ള പരിശോധനയിലും
കക്കട്ടിലെ വീട്ടിൽ കാർ ഉണ്ടന്നറിഞ്ഞിട്ടും അത് തിരികെ ലഭ്യമാക്കുന്ന കാര്യത്തിൽ, പോലിസ് നിഷ്ക്രിയത്വം കാണിച്ചതായും കാർ ഉടമ ചൂണ്ടികാട്ടി. കാർ ഉടമയുടെ ബന്ധുക്കൾ കക്കട്ടിൽ എത്തിയപ്പോഴേക്കും വീട്ടുകാർ വാഹനം അവിടെ നിന്ന് മാറ്റിയതായും ഉടമ പറഞ്ഞു. വാഹനം കണ്ടെത്തി തിരികെ ലഭിക്കുന്നതിന്ആവശ്യമായ നടപടികൾ ഉണ്ടാവണമെന്ന് കാണിച്ച് മുഖ്യമന്ത്രി, ഡി ജി പി, വടകര ഡി വൈ എസ് പി, ജില്ലാ കളക്ടർ എന്നിവർക്കും മെയിൽ അയച്ചതായും ഉടമ പറഞ്ഞു.
.
.
ഇതിനിടെ പരാതി നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും കൊയിലാണ്ടി പോലീസ് കാണിച്ച അനാസ്ഥയാണ് മുഖ്യമന്ത്രി, ഡി വൈ എസ് പി, കളക്ടർ എന്നിവർക്ക് പരാതി നൽകാൻ കാരണമായതെന്നും കാർ ഉടമ ചൂണ്ടികാട്ടി. പരാതിപ്രകാരം റൂറൽ എസ്പിപി അന്വേഷണ ചുമതല ഡി വൈ എസ് പി, ഹരിപ്രസാദിന്. കൈമാറിയതായി പോലീസ് പറയുന്നു.
Share news