KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് – കൊയിലാണ്ടി റൂട്ടിൽ സോറ്റോപ്പിൽ ബസ്സ് ആളുകളെ ഇറക്കാതെ പോയതായി പരാതി

കൊയിലാണ്ടി: കോഴിക്കോട് – കൊയിലാണ്ടി റൂട്ടിലെ സ്റ്റോപ്പിൽ ബസ്സ് ആളുകളെ ഇറക്കാതെ പോയതായി പരാതി. തിരുവങ്ങൂർ ക്ഷേത്രത്തിനു മുമ്പിൽ മുകളിലെ ഹൈവേയിലൂടെ കയറി വെറ്റിലപ്പാറ, പൂക്കാട് സർവ്വീസ് റോഡിൽ കൂടി പോകാതെ ബസ്സ് പൂക്കാടിന് വടക്ക് റജിസ്റ്റർ ഓഫീന് എതിർവശം നിർത്തുകയാണ് ഉണ്ടായത്. പൂക്കാട് അൾട്ര യൂണിറ്റി എന്ന ബസ്സിലെ ജീവനക്കാരാണ് യാത്രക്കാരെ പെരുവഴിയിൽ ഇറക്കിവിട്ടത്.

പ്രായമായവരെ ഉൾപ്പെടെ അവിടെ ഇറക്കിയിട്ട് പോകുകയായിരുന്നു. നിരവധി പേർ വെറ്റിലപ്പാറ ഇറങ്ങേണ്ടതുണ്ടായിരുന്നു. സംഭവത്തിൽ കോഴിക്കോട് നിന്ന് കയറിയ യാത്രകാരനും മാധ്യമപ്രവർത്തകനുമായ വിനീത് പൊന്നാടത്ത് കൊയിലാണ്ടി ട്രാഫിക് പോലീസിൽ പരാതി നൽകി.

Share news