KOYILANDY DIARY.COM

The Perfect News Portal

ഓൺലൈൻ ട്രേഡിങ്‌ തട്ടിപ്പിലൂടെ 64കാരിയുടെ 73 ലക്ഷം തട്ടിയതായി പരാതി

തിരുവനന്തപുരം: ഓൺലൈൻ ട്രേഡിങ്‌ തട്ടിപ്പിലൂടെ 64കാരിയുടെ 73 ലക്ഷം തട്ടിയതായി പരാതി. പട്ടം സ്വദേശിനിയാണ് സൈബർ പൊലീസിൽ പരാതി നൽകിയത്. സ്വിപാ ഠാക്കൂർ ഇജി ഗ്രൂപ്പ്  എന്ന വാട്സാപ് ഗ്രൂപ്പിൽനിന്ന് ഓൺലൈൻ ട്രേഡിങ്‌ വഴി മികച്ച ലാഭം നേടാമെന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് ഇവർ പണം നിക്ഷേപിച്ചത്. 

2024 ഫെബ്രുവരി മുതൽ മെയ് 29 വരെ  മൂന്ന് വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്നായി 73,08,107 രൂപ നിക്ഷേപിച്ചു.  ഇത്രയും ദിവസത്തിനിടെ 44 ഇടപാടുകളിലൂടെയാണ്‌ തുക അയച്ചത്‌. തുക മടക്കിക്കിട്ടാതായപ്പോഴാണ്‌ തട്ടിപ്പ് മനസ്സിലായത്. പൊലീസ് കേസെടുത്തു.

Share news