പന്തലായനി സ്വദേശിയുടെ സ്വർണ്ണ ബ്രേസ്ലറ്റ് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: കൊയിലാണ്ടി പന്തലായനി, നെല്ലിക്കോട്ടുകുന്ന് സ്വദേശിയായ യുവതിയുടെ സ്വർണ്ണ ബ്രേസ്ലറ്റ് നഷ്ടപ്പെട്ടതായി പരാതി. നെല്ലിക്കോട്ട് കുന്ന് അംഗൻവാടി മുതൽ കൊയിലാണ്ടി ബസ്സ്സ്റ്റാൻ്റ് വരെയുള്ള യാത്രയ്ക്കിടയിലാണ് ബ്രേസ്ലറ്റ് നഷ്ടപ്പെട്ടതെന്ന് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. കണ്ട് കിട്ടുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലോ. 8086546379 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.
