KOYILANDY DIARY.COM

The Perfect News Portal

ഉത്സവപ്പറമ്പുകളിലെ നിറസാന്നിധ്യം; കൊമ്പൻ മാവേലിക്കര ഗണപതി ചരിഞ്ഞു

.

കൊമ്പൻ മാവേലിക്കര ഗണപതി ചരിഞ്ഞു. പഴഞ്ഞി പെങ്ങാമുക്ക് പെരുന്നാളിനായി കൊണ്ടുവന്ന കൊമ്പൻ മാവേലിക്കര ഗണപതി ചെരിഞ്ഞു. ഇന്നലെ രാത്രിയോടെയാണ് കൊമ്പൻ ചരിഞ്ഞത്. പെരുന്നാളിന് ശേഷം പെങ്ങാമുക്ക് തെക്കുമുറി പറമ്പിൽ തളച്ചിരുന്ന ഗജവീരൻ മാവേലിക്കര ഗണപതി ചരിയുകയായിരുന്നു.

 

എരണ്ടക്കെട്ടിനെ തുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഉത്സവപ്പറമ്പുകളിലെ നിറസാന്നിധ്യമാണ് കൊമ്പൻ മാവേലിക്കര ഗണപതി. വിവരമറിഞ്ഞ് നിരവധി ആനപ്രേമികളാണ് സംഭവസ്ഥലത്തേക്ക് എത്തിയത്.

Advertisements
Share news