കളക്ടേഴ്സ് @ സ്കൂൾ ബിന്നുകൾ വിതരണം ചെയ്തു
കൊയിലാണ്ടി: നഗരസഭയിലെ സ്കൂളുകൾക്ക് അജൈവ മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കുന്നതിനായി കളക്ടേഴ്സ് @ സ്കൂൾ പദ്ധതിയുടെ ഭാഗമായി ബിന്നുകൾ വിതരണം ചെയ്തു. നഗരസഭയിലെ 23 സ്കൂളുകൾക്കായി 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. പന്തലായനി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽവെച്ച് നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ കെ പി സുധ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി പ്രജില അധ്യക്ഷത വഹിച്ചു.
നഗരസഭ ക്ലീൻ സിറ്റി മാനേജർ സതീഷ് കുമാർ ടി കെ, വാർഡ് കൗൺസിലർ പ്രജിഷ, ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.റി ഷാദ്, ജമീഷ് പി എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി (KAS) സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് ഗീത നന്ദിയും പറഞ്ഞു.